കാക്കനാട്: കേരള ബാങ്ക് മിഷന്‍ 100 ഡേയ്‌സ് അതിതീവ്ര കുടിശ്ശിക നിര്‍മാര്‍ജന കര്‍മ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് ഭരണസമിതിയംഗം പുഷ്പദാസ് അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് തൃശൂര്‍ റീജനല്‍ ജനറല്‍ മാനേജര്‍ ജോളി ജോണ്‍, ജനറല്‍ മാനേജര്‍മാരായ ടി.കെ. റോയ്, എന്‍. അനില്‍കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷാജു പി. ജോര്‍ജ്, ഡി.ജി.എം. (ഇന്‍ ചാര്‍ജ് ) കെ.ആര്‍. സുമഹര്‍ഷന്‍ തുടങ്ങിയവർ സംസാരിച്ചു. ജില്ലയില്‍ പ്രവര്‍ത്തന മികവില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളായ കവളങ്ങാട് എസ്.സി.ബി, കൊങ്ങോര്‍പ്പിള്ളി ഫാര്‍മേഴ്‌സ് എസ്.സി.ബി, വാരപ്പെട്ടി എസ്.സി.ബി എന്നിവര്‍ക്കുള്ള കേരള ബാങ്ക് എക്‌സലന്‍സ് പുരസ്‌കാരവും കാഷ് അവാര്‍ഡും ചടങ്ങിൽ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.