സ്വകാര്യ ബസ് പണിമുടക്ക്; ഏലൂരിൽ ജനം വലഞ്ഞു

കളമശ്ശേരി: ഏലൂരിൽ സ്വകാര്യബസുകൾ നടത്തിയ പണിമുടക്ക് വിദ്യാർഥികളെയും തൊഴിലാളികളെയും വലച്ചു. കള്ളപ്പരാതിയിൽ തൊഴിലാളികൾക്കെതിരെ എടുത്ത കേസ് പുനരന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ടാണ് ഏലൂരിലെ സ്വകാര്യബസുകൾ പണിമുടക്കിയത്. പലരും രാവിലെ സ്റ്റോപ്പുകളിൽ എത്തിയപ്പോഴാണ് പണിമുടക്കാണെന്ന് അറിയുന്നത്. ഇതോടെ ജോലി സ്ഥലങ്ങളിലെത്തേണ്ടവരും വിദ്യാർഥികളും വലഞ്ഞു. പലരും വീടുകളിലേക്ക് മടങ്ങി. ആറ് ബസാണ് ഏലൂരിൽനിന്ന് സർവിസ് നടത്തുന്നത്. രണ്ടുദിവസം മുമ്പ് വൈകീട്ട് പാതാളത്തുനിന്ന് ഏലൂരിലേക്ക് പോകുന്നതിന്​ കയറിയ യാത്രക്കാരിക്ക് ബസിൽ വീണ് കൈക്ക് പരിക്കേറ്റിരുന്നു. രണ്ട് ബസുകൾ മത്സര ഓട്ടം നടത്തുന്നതിനിടെ പെട്ടെന്ന് ബ്രേക്കിട്ടതിനാലാണ് വീഴാനിടയായതെന്നാണ് യാത്രക്കാരി പൊലീസിൽ പരാതിപ്പെട്ടത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഏലൂർ പൊലീസ് യാത്രക്കാരി കയറിയ ബസ് കസ്റ്റഡിയിലെടുത്ത് കേസെടുത്തു. എന്നാൽ, കള്ളപ്പരാതിയാണിതെന്നും പുനരന്വേഷിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. ( ഫോട്ടോ) EC KALA 1BUSS ഏലൂരിൽ പണിമുടക്കിനെത്തുടർന്ന് മേത്താനം സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.