ജനറല്‍ ആശുപത്രിയില്‍ മുലയൂട്ടല്‍ വാരാഘോഷം

കൊച്ചി: ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സും (ഐ.എ.പി) നാഷനല്‍ നിയോനേറ്റോളജി ഫോറം (എന്‍.എന്‍.എഫ്) എറണാകുളം ശാഖയും സംയുക്തമായി മുലയൂട്ടല്‍ വാരാഘോഷം നടത്തി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ദേശീയ ആരോഗ്യ മിഷന്‍ ജില്ല പ്രോജക്ട് മാനേജര്‍ ഡോ. സജിത്ത് ജോണ്‍ ഉദ്ഘാടനം ചെയ്തു. എൻ.എന്‍.എഫ് സംസ്ഥാന ഘടകം പ്രസിഡന്റ് ഡോ. ടി.വി. രവി അധ്യക്ഷത വഹിച്ചു. കോലഞ്ചേരി മെഡിക്കല്‍ കോളജ് നിയോനേറ്റോളജി വിഭാഗം തലവനും ഡീനുമായ ഡോ. കെ.കെ. ദിവാകര്‍ മുഖ്യ പ്രഭാഷണം നടത്തി. ഐ.എ.പി കേരള പ്രസിഡന്റ് ഇലക്ട് ഡോ.ഒ. ജോസ്, കൊച്ചി ശാഖാ പ്രസിഡന്റ് ഡോ. എം.എസ്.നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോക്യാപ്ഷന്‍ EC GH എറണാകുളം ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച മുലയൂട്ടല്‍ വാരാഘോഷം ആരോഗ്യ മിഷന്‍ ജില്ല പ്രോജക്ട് മാനേജര്‍ ഡോ. സജിത്ത് ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.