പള്ളുരുത്തി: കൊച്ചി നഗരസഭയെയും ചെല്ലാനം ഗ്രാമ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കളത്തറ പാലം റോഡ് തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായി. കളത്തറ സെൻട്രൽ സ്കൂൾ, ചിൻമയ വിദ്യാലയ എന്നീ സ്ക്കൂളുകളിലേക്ക് ആയിരക്കണക്കിന് വിദ്യാർഥികളും അധ്യാപകരുമാണ് ഇതുവഴി സഞ്ചരിക്കുന്നത്. രണ്ട് വാഹനങ്ങൾ ഒരുമിച്ച് വന്നാൽ ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയാണ്. ചളിക്കുണ്ടായിക്കിടക്കുന്ന റോഡിൽ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപെടുന്നതും പതിവായി. ചിൻമയ സ്കൂളിലേക്ക് തിരിയുന്ന ജങ്ഷനിൽ മീൻ വിൽപന കേന്ദ്രം പ്രവർത്തിക്കുന്നതിനാൽ സ്കൂൾ വാഹനങ്ങൾക്ക് വളവ് തിരിയാനും ബുദ്ധിമുട്ടാണ്. നിരവധി പ്രഭാതസവാരിക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന കുതിരക്കൂർ കരി റോഡും തകർന്നുകിടക്കുകയാണ്. പള്ളുരുത്തിയിൽനിന്ന് ചെല്ലാനം, ആലപ്പുഴ ഭാഗത്തേക്ക് നിരവധി വാഹനങ്ങളും ഇതുവഴിയാണ് കടന്നു പോകുന്നത്. സ്ഥലം എം.എൽ.എ, വാർഡ് അംഗം എന്നിവർ മുൻകൈയെടുത്ത് റോഡ് അടിയന്തരമായി നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.