വൈദ്യുതി ബോർഡ് ജീവനക്കാർ തൊഴിൽ ബഹിഷ്കരിച്ചു

കളമശ്ശേരി: രാജ്യവ്യാപകമായി നടത്തുന്ന വൈദ്യുതി സമരത്തിന്‍റെ ഭാഗമായി കളമശ്ശേരിയിൽ കെ.എസ്.ഇ.ബി ജീവനക്കാരും ഓഫിസർമാരും തൊഴിൽ ബഹിഷ്കരിച്ച് ധർണ നടത്തി. സി.ഐ.ടി.യു ജില്ല ജോ.സെക്രട്ടറി അഡ്വ. മുജീബ് റഹ്​മാൻ ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി. ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ഓഫിസേഴ്സ് അസോസിയേഷൻ നേതാവ് സി.എസ്. സുനിൽ, നേതാക്കളായ കെ.എ. അമ്മു, എൻ. സുരൻ, ദിപിൻ, ബിജു മോഹൻ, ടി.എ. ഹസൈനാർ തുടങ്ങിയവർ സംസാരിച്ചു. (ഫോട്ടോ) EC KALA 2 KSEB കളമശ്ശേരിയിൽ കെ.എസ്.ഇ.ബി ജീവനക്കാരും ഓഫിസർമാരും തൊഴിൽ ബഹിഷ്കരിച്ച് നടത്തിയ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.