ഫെയര്‍ പ്രൈസ് ഫെസ്റ്റിവല്‍ ആരംഭിച്ചു

കൊച്ചി: വ്യാപാരി വ്യവസായി സമിതി എറണാകുളം സിറ്റി സംഘടിപ്പിക്കുന്ന ഗ്രാൻഡ്​ ഓണം ടെക്സ്റ്റൈല്‍ ഗാര്‍മെന്‍റ്​സ്​ ഫെയര്‍ പ്രൈസ് ഫെസ്റ്റിവല്‍ സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് സി.കെ. ജലീല്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം ഹോള്‍സെയില്‍ വസ്ത്രവ്യാപാര മേഖലയില്‍ 30 ദിവസം നീളുന്ന ഫെസ്റ്റിവലില്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് വരുന്ന റീട്ടെയില്‍ വസ്ത്ര വ്യാപാരികള്‍ക്ക് ന്യായമായ വിലയും സേവനവും ഉറപ്പുനല്‍കുമെന്ന് സിറ്റി സെക്രട്ടറി സുല്‍ഫിക്കര്‍ അലി പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടി.എം. അബ്ദുൽ വാഹിദ്, ടെക്സ്റ്റൈല്‍ വിഭാഗം സെക്രട്ടറി ഫിറോസ് അബു, മൊബൈല്‍ വിഭാഗം സെക്രട്ടറി എന്‍.ഡി. പ്രജീഷ്, സിറ്റി ട്രഷറര്‍ എ.കെ. ഖാലിദ്, വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ അടിക്കുറിപ്പ് EC Grand Onam വ്യാപാരി വ്യവസായി സമിതി എറണാകുളം സിറ്റി സംഘടിപ്പിക്കുന്ന 'ഗ്രാൻഡ്​ ഓണം' ടെക്സ്റ്റൈല്‍ ഗാര്‍മെന്‍റ്​സ്​ ഫെയര്‍ പ്രൈസ് ഫെസ്റ്റിവല്‍ സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് സി.കെ. ജലീല്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.