പാർട്ടി അനുവാദം കൊടുത്തു -പ്രതിപക്ഷ നേതാവ്

കൊച്ചി: കോഴിക്കോട് മേയർ ആർ.എസ്.എസ് പരിപാടിയിൽ പോയതിൽ സി.പി.എമ്മിന് അഭിപ്രായമില്ലേയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർട്ടി വിലക്ക് ഇല്ലെന്നാണ് അവർ പറഞ്ഞത്. പാർട്ടി അനുവാദം കൊടുത്തു എന്നല്ലേ അതിന്റെ അർഥം. ആർ.എസ്.എസിന്റെ ഉൾപ്പെടെ ഏത് പരിപാടിയിലും സി.പി.എമ്മുകാർക്ക് പങ്കെടുക്കാം. ഇടതു സർക്കാറിന്റെ ഇടതുമുഖം നഷ്ടപ്പെട്ടു. ഇടതു സ്വഭാവമുള്ള ഘടകകക്ഷികൾപോലും അസംതൃപ്തരാണ്. ഇക്കാര്യങ്ങൾ ശരിയാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വിമർശനങ്ങളാണ് സി.പി.ഐ ജില്ല സമ്മേളനങ്ങളിൽ ഉയരുന്നത്. ആരോഗ്യ മന്ത്രിയെക്കുറിച്ച് തങ്ങൾ ഉന്നയിച്ച അതേ പരാതികളാണ് സി.പി.ഐയും ഉന്നയിക്കുന്നതെന്നും സതീശൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.