റോഡ് ശോച്യാവസ്ഥക്കെതിരെ പ്രതിഷേധം യൂത്ത് കോൺഗ്രസിന്‍റെ പൊതുമരാമത്ത് ഓഫിസ് മാർച്ചിൽ സംഘർഷം

ആലുവ: റോഡിലെ മരണക്കുഴികൾ അടച്ച് ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും പൊതുമരാമത്ത് വകുപ്പിന്‍റെയും മന്ത്രി മുഹമ്മദ് റിയാസിന്‍റെയും അനാസ്ഥക്കെതിരെയും യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പൊതുമരാമത്ത് വകുപ്പ് ഓഫിസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് നിരത്തി പൊലീസ് സമരക്കാരെ തടയാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ ഇത് മറികടന്ന് ഓഫിസിലേക്ക് കയറുകയായിരുന്നു. സമരം നടക്കുന്ന സ്ഥലത്തേക്ക് വാഹനങ്ങൾ കയറ്റി വിട്ടത് സമരക്കാരും പൊലീസും തമ്മിൽ സംഘർഷത്തിന് കാരണമായി. സമര സ്ഥലത്തേക്ക് രോഗിയുമായി ആംബുലൻസ് കടന്ന് വന്നപ്പോൾ പ്രതിഷേധക്കാർ സമരം താൽക്കാലികമായി നിർത്തി ബാരിക്കേഡുകൾ പൊലീസിനൊപ്പം ചേർന്ന് മാറ്റിക്കൊണ്ട് ആംബുലൻസ് കടത്തിവിട്ടു. അൻവർ സാദത്ത് എം.എൽ.എ സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് ഹസീം ഖാലിദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ലിന്‍റോ പി. ആന്‍റു, ജിൻഷാദ് ജിന്നാസ്, ജില്ല ഭാരവാഹികളായ അബ്ദുൽ റഷീദ്, രാജേഷ് പുത്തനങ്ങാടി, എ.കെ. ധനേഷ്, സുധീഷ് കപ്രശ്ശേരി, കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്​ലം തുടങ്ങിയവർ നേതൃത്വം നൽകി. സമരത്തിൽ മനഃപൂർവം സംഘർഷം സൃഷ്ടിക്കാനാണ് പൊലീസ് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ അങ്ങോട്ടേക്ക് കയറ്റിവിട്ടതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ക്യാപ്ഷൻ ea yas6 y con pwd march പൊതുമരാമത്ത് വകുപ്പ് ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടയുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.