പെരുമ്പാവൂര്‍: അശമന്നൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡിലെ നീലാണ്ടപ്പടി- നൂലേലി അമ്പലപ്പടി റോഡില്‍ നമ്പ്യാര്‍ചിറയുടെ സമീപത്ത് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞ് അപകടാവസ്ഥയിലായി. നൂലേലി അമ്പലപ്പടി ഭാഗത്തെ പ്ലൈവുഡ് കമ്പനികളിലേക്ക് നിരവധി ഭാരവാഹനങ്ങള്‍ ദിവസവും വന്നുപോകുന്നുണ്ട്. നിരവധി സ്കൂള്‍ വാഹനങ്ങള്‍ കടന്നുപോകുന്നതും ഇതുവഴിയാണ്. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ഈ ഭാഗത്ത് സൈഡ് കൊടുക്കേണ്ടി വന്നാല്‍ വന്‍ അപകടത്തിന് കാരണമായേക്കാം. ഇടിഞ്ഞ് താഴ്ന്ന് നില്‍ക്കുന്ന നമ്പ്യാര്‍ ചിറയുടെ ഭാഗം കെട്ടി ബലപ്പെടുത്തി റോഡിന്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് കോണ്‍ഗ്രസ് ഏഴാം വാര്‍ഡ് പ്രസിഡന്റ് യൂസഫ് മണിമലക്കുന്നേല്‍, സെക്രട്ടറി ഹാരിസ് മലയിലാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. em pbvr 2 Road അശമന്നൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡിലെ നീലാണ്ടപ്പടി- നൂലേലി അമ്പലപ്പടി റോഡില്‍ നമ്പ്യാര്‍ചിറയുടെ സമീപത്ത് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞ് താഴ്ന്ന നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.