പാലാ: ജെ.ഇ.ഇ മെയിൻ ഫലം പ്രഖ്യാപിച്ചപ്പോൾ 100 പെർസൈന്റൽ സ്കോറോടെ തോമസ് ബിജു ചീരംവേലിൽ ദേശീയതലത്തിൽ 17 ാം റാങ്ക് നേടി കേരളത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. കേരളത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് 100 പെർസൈന്റൽ സ്കോർ ലഭിക്കുന്നത്. പെൺകുട്ടികളുടെ വിഭാഗത്തിൽ ദേശീയതലത്തിൽ 163ാം റാങ്ക് നേടി തൃശൂർ ദേവമാതാ സി.എം.ഐ പബ്ലിക് സ്കൂളിലെ ആൻമേരി കേരളത്തിൽ ഒന്നാംസ്ഥാനം നേടി. ഇരുവരും പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍ററിൽ എൻട്രൻസ് പരിശീലനം നേടിയവരാണ്. തിരുവനന്തപുരം കാവ്യാഞ്ജലി വീട്ടിൽ ഐ.എസ്.ആർ.ഒ സീനിയർ സയന്‍റിസ്റ്റ് ബിജു സി. തോമസിന്‍റെയും വഴുതക്കാട് ഗവ. വിമൻസ് കോളജ് അധ്യാപിക റീനി രാജന്‍റെയും മകനാണ്. തൃശൂർ ജില്ലയിലെ തിരൂർ കോനിക്കര വീട്ടിൽ ഡോക്ടർ ദമ്പതികളായ ബാബു കെ. ജോസഫിന്‍റെയും ഫ്രീന റോസിന്‍റെയും മകളാണ് പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ആൻമേരി. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നീൽ ജോർജ് ജെ.ഇ.ഇ മെയിൻ ദേശീയതലത്തിൽ 92 ാം റാങ്ക് കരസ്ഥമാക്കി കേരളത്തിൽ രണ്ടാംസ്ഥാനം നേടി. കാഞ്ഞിരപ്പള്ളി സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂളിലെ പ്ലസ് ടു പഠനത്തോടൊപ്പം ബ്രില്യന്‍റിലെ റെസിഡൻഷ്യൽ ഐ.ഐ.ടി ബാച്ചിലെ വിദ്യാർഥിയാണ് നീൽ. മസ്കത്തിൽ കെ.ആർ കമ്പനി ജനറൽ മാനേജരായ രാജേഷ് ജോർജിന്‍റെയും സിനി തോമസിന്‍റെയും മകനാണ് നീൽ ജോർജ്. തൃശൂർ പുതുക്കാട് കണ്ണത്തുവീട്ടിൽ എൽവിസിന്‍റെയും സംഗീതയുടെയും മകനായ ദേവ് എൽവിസ് 144ാം റാങ്ക് നേടി കേരളത്തിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കി. മാന്നാനം കെ.ഇ സ്കൂളിലെ പ്ലസ് ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്യൻറിൽ പരിശീലനം നേടിവരുകയാണ്. ഈ നാലുപേർ ഉൾപ്പെടെ ബ്രില്യന്‍റിലെ 16 വിദ്യാർഥികൾക്കാണ് അഖിലേന്ത്യ തലത്തിൽ ആദ്യ 1000 റാങ്കിനുള്ളിൽ സ്ഥാനം ലഭിച്ചത്. ഈ വർഷം പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയവർക്ക് ജെ.ഇ.ഇ മെയിൻ/അഡ്വാൻസ്ഡ് പ്രവേശന പരീക്ഷകൾക്കുള്ള ഒരു വർഷം നീളുന്ന റിപ്പീറ്റേഴ്സ് പ്രോഗ്രാമിലേക്കും അഡ്മിഷൻ തുടരുന്നു. ഈ വർഷം ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ 95 പേർസൈന്റൽ സ്കോറിന് മുകളിൽ നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.brilliantpala.org വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ 04822 - 206100 ഫോൺ നമ്പറിൽ ബന്ധപ്പെടുക. KTG THOMAS BIJU KTG ANN MARY KTG NEEL GEORGE
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.