കിഴക്കമ്പലം: പട്ടിമറ്റം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കുന്നത്തുനാട് പഞ്ചായത്തിലെ പുന്നോര്‍കോട് നാലാം വാര്‍ഡിലുള്ള വടക്കേ വാര്യത്ത് പത്മകുമാറിന്റെ കരള്‍ മാറ്റിവെക്കുന്ന ഫണ്ടിലേക്ക് 51,500 രൂപനല്‍കി. 22 വയസ്സുള്ള മകന്റെ കരളാണ് ഇതിനുവേണ്ടി നല്‍കുന്നത്. ശസ്ത്രക്രിയക്ക് 40 ലക്ഷം രൂപ ചെലവ് വരും. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍ പത്മകുമാറിന്റെ ഭവനത്തില്‍ എത്തി സഹായം കൈമാറി. മണ്ഡലം പ്രസിഡന്റ് കെ.എം. പരീത് പിള്ള, സി.കെ. അയ്യപ്പന്‍കുട്ടി, കെ.കെ. പ്രഭാകരന്‍, എ.പി. കുഞ്ഞു മുഹമ്മദ്, കെ.ജി. മന്മദന്‍, ഹനീഫ കുഴുപ്പിള്ളി, അനീഷ് കുര്യാക്കോസ്, എം.കെ. ഉണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പടം. പട്ടിമറ്റം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് സ്വരൂപിച്ച ഫണ്ട് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍ കൈമാറുന്നു(em palli 4)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.