കോതമംഗലം: അശാസ്ത്രീയ ചെക്ക്ഡാമുകളും പുഴയോര കൈയേറ്റവുമാണ് കർഷകരെ ദുരിതത്തിലാക്കിയതെന്ന് കിസാൻ സഭ. കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തിന്റെ അതിർത്തിയിലൂടെ ഒഴുകുന്ന പരീക്കണ്ണി പുഴയിൽ വള്ളക്കടവ് മുതൽ കൊടമുണ്ട വരെ ആറ് പാലങ്ങളും ആറ് ചെക്ക് ഡാമുമാണുള്ളത്. മുള്ളരിങ്ങാട്, തലക്കോട്, ചുള്ളിക്കണ്ടം, ചാത്തമറ്റം വനമേഖലകളിലെ മഴവെള്ളം ഒഴുകുന്ന പരീക്കണ്ണിപ്പുഴ വർഷങ്ങളായി നവീകരിക്കുകയോ മണലും ചളിയും നീക്കുകയോ ചെയ്തിട്ടില്ല. പുഴയുടെ പലഭാഗത്തും ചളിയടിഞ്ഞ് തുരുത്തുകൾ രൂപപ്പെട്ടു. കൈയേറ്റങ്ങളും വെള്ളം ഒഴുക്കിന് തടസ്സമാണ്. ചെറിയ മഴ പെയ്താൽ പോലും ഇരുകരയിലെ വീട്ടുകളിൽ വെള്ളം കയറും. കൃഷിനാശവുമുണ്ടാകും. കൊടമുണ്ട പുതിയ പാലത്തിന് അപ്രോച്ച് റോഡ് നിർമിച്ചിട്ടില്ല. 30 മീറ്ററിന് ഉള്ളിൽ രണ്ട് പാലത്തിന്റെ തൂണുകളും രണ്ട് ചെക്ക് ഡാമുകളുമാണ് ഇവിടെയുള്ളത്. കവളങ്ങാട്, പല്ലാരിമംഗലം ഗ്രാമപഞ്ചായത്തും കുട്ടമംഗലം, പല്ലാരിമംഗലം വില്ലേജ് അധികാരികളും ഇടപ്പെട്ട് ആവശ്യമായ പഠനം നടത്തി നടപടി സ്വീകരിക്കണമെന്ന് കിസാൻ സഭ മണ്ഡലം സെക്രട്ടറി എം.എസ്. അലിയാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.