സെമിനാറും ഔഷധക്കഞ്ഞി വിതരണവും

പള്ളിക്കര : 'കർക്കടകം ആരോഗ്യരക്ഷയുടെ കാലം' പരിപാടിയുടെ ഭാഗമായി പെരിങ്ങാല ഐശ്വര്യ ഗ്രാമീണ വായനശാലയിൽ കഴിഞ്ഞ മൂന്നു ദിവസമായി സംഘടിപ്പിച്ച് വന്ന കർക്കടക കഞ്ഞി വിതരണത്തി‍ൻെറ സമാപന പരിപാടികൾ വാർഡ് മെംബർ നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഡോ. ഗീതാലക്ഷ്മി 'ആരോഗ്യം ആയുർവേദത്തിൽ' വിഷയത്തിൽ ആരോഗ്യ ക്ലാസ് അവതരിപ്പിച്ചു. വായനശാല വനിതവേദി പ്രസിഡൻറ് ഡോ. സരിത കെ.ആർ. അധ്യക്ഷത വഹിച്ചു. സജന സലാം, ദിവ്യ സി.കെ., ഉമ്മുകുത്സു, ഖദീജ ബീരാൻ, ജമീല ഇല്യാസ് തുടങ്ങിയർ സംസാരിച്ചു. ഷെഹ്നാസ് പരീത് സ്വാഗതവും വി.എ. വിനോദ് കുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.