കോലഞ്ചേരി: നിയോജക മണ്ഡലത്തിലെ അഭ്യസ്ഥവിദ്യരായ 40 വയസ്സിൽ താഴെയുള്ള വനിതകൾക്കായി എം.എൽ.എയുടെ നേതൃത്വത്തിൽ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി 'ടെക്ക് ശക്തി - 1' ഒരുക്കുന്നു. പദ്ധതി ഞായറാഴ്ച 12ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാജ്യോതിയുടെ ഭാഗമായി വരിക്കോലി മുത്തൂറ്റ് എൻജിനീയറിങ് കോളജും ഈസ്റ്റേൺ ഗ്രൂപ്പുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് ഒന്നാംഘട്ട പരിശീലനം. മൂന്ന് മാസം നീണ്ടുനിൽക്കുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്ക് നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ പ്രോഗ്രാം വർക്ക് ലെവൽ അഞ്ചിന് സമാനമായ സർട്ടിഫിക്കറ്റ് ലഭിക്കും. എം.എൽ.എ യുടെ ഫേസ് ബുക്ക് പേജിൽ ലഭ്യമാകുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 0484 2998788.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.