മഹാദേവ ക്ഷേത്രത്തിൽ നിറപുത്തിരി

കൂത്താട്ടുകുളം: നിറപുത്തിരി ചടങ്ങുകൾ കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി പറവൂർ ഷിൻ ചന്ദ്രകാന്തി‍ൻെറ മുഖ്യകാർമികത്വത്തിൽ നടന്നു. കിഴക്കേ ഗോപുരത്തിൽനിന്ന്​ നിറപുത്തിരിക്കുള്ള നെൽക്കതിരുകൾ മേൽശാന്തിയുടെ നേതൃത്വത്തിൽ പഞ്ചാക്ഷരി മന്ത്രങ്ങളോടെ പ്രദക്ഷിണം ചെയ്ത് മണ്ഡപത്തിലെത്തിച്ചു. തുടർന്ന് കതിര് പൂജ നടന്നു. പൂജിച്ച കതിരുകൾ, പുത്തരിപ്പായസം എന്നിവ ഭക്തർക്ക് നൽകി. ക്ഷേത്രോപദേശക സമിതി അംഗങ്ങൾ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.