കോതമംഗലം: റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ സർവിസ് നിർത്തുന്നു. ആലു-മൂന്നാർ റോഡിൻെറ ഭാഗമായ പെരുമ്പാവൂർ മുതൽ കോതമംഗലം വരെയുള്ള റോഡിൻെറ തകർച്ച ചൂണ്ടിക്കാട്ടി മഴ തുടങ്ങും മുമ്പ് കോതമംഗലം ബസ് ഓണേഴ്സ് അസോസിയേഷൻ നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ, ഇതൊന്നും ഗൗനിക്കാൻ അധികാരികൾ തയാറായില്ല. ചെറു വാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത രീതിയിൽ പൊട്ടിപ്പൊളിഞ്ഞ കുഴികൾ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ റോഡിലൂടെ സമയം കൃത്യത പാലിച്ച് വിദ്യാർഥികളെയും യാത്രക്കാരെയും വഹിച്ച് സർവിസ് നടത്താൻ കഴിയാത്ത സാഹചര്യമാണ്. റോഡിലെ കുഴികളും മറ്റ് ശോച്യാവസ്ഥയും കാരണം ദിവസവും 10 ലിറ്ററിലധികം അധിക ഡീസൽ ചെലവ് വരുന്നതായും പറയുന്നു. വരും ദിവസങ്ങളിൽ ബസ് സർവിസുകൾ അനിശ്ചിതകാലത്തേക്ക് നിർത്താനാണ് തീരുമാനമെന്ന് കോതമംഗലം ബസ് ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ബി. നവാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.