യാത്രക്കാരിയോട് മോശമായി പെരുമാറിയ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

കൊച്ചി: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് തൽക്കാലികമായി റദ്ദാക്കി. വൈക്കം സ്വദേശിയായ ജിഷ്ണു രാജിന്റെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആഗസ്റ്റ് നാല് മുതൽ ഒമ്പതു ദിവസത്തേക്ക് റദ്ദാക്കിയത്. വൈക്കം -ഇടക്കൊച്ചി റൂട്ടിൽ സർവിസ് നടത്തുന്ന ബസിൽ സ്ഥിരമായി യാത്രചെയ്തിരുന്ന യാത്രക്കാരി ഇറങ്ങേണ്ട സ്റ്റോപ് എത്തുന്നതിനു മുമ്പുതന്നെ ഇക്കാര്യം ഡ്രൈവറോട് പറഞ്ഞിരുന്നു. വാഹനം നിർത്താമെന്ന് മറുപടി നൽകിയ ഡ്രൈവർ യാത്രക്കാരി ഇറങ്ങുന്നതിനിടെ വാഹനം മുന്നോട്ട് ഓടിച്ചു പോവുകയായിരുന്നു. അടുത്ത ദിവസം ഈ വിവരം ചോദ്യംചെയ്ത യാത്രക്കാരിയെ ഡ്രൈവർ അസഭ്യം പറഞ്ഞതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്​ പരാതി നൽകിയത്. പരാതി ന്യായമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ ലൈസൻസ് റദ്ദാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.