പിറവം പുഴയിൽ ജലനിരപ്പുയർന്നു

പിറവം: പുഴയിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. വെള്ളിയാഴ്ച 1.7 അടി വെള്ളം ഉയർന്നതായാണ് വിവരം. എന്നാൽ, ഭീതി വേണ്ടെന്ന്​ അധികൃതർ അറിയിച്ചു. ഏതൊരു സാഹചര്യവും നേരിടാൻ എല്ലാവകുപ്പുകളും സന്നദ്ധ സംഘടനകളും സജ്ജമാണെന്ന് അനൂപ് ജേക്കബ് എം.എൽ.എയും പറഞ്ഞു. ഓണക്കൂർ കക്കാട് റോഡിൽ തേക്ക്​ വൈദ്യുതി പോസ്റ്റിലേക്ക്​ മറിഞ്ഞ്​ വൈദ്യുതി മുടങ്ങി. കെ.എസ്.ഇ.ബി ജീവനക്കാരും ഫയർ ഫോഴ്സും സ്ഥലത്തെത്തി മരം വെട്ടിമാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.