മട്ടാഞ്ചേരി: കൊച്ചിയിലെ നൈന അസോസിയേഷൻ സംഗമം സാഹിത്യകാരനും മുതിർന്ന പത്രപ്രവർത്തകനുമായ ജമാൽ കൊച്ചങ്ങാടി ഉദ്ഘാടനം ചെയ്തു. നൈന ഫാമിലി ഡയറക്ടറിയുടെ പ്രകാശനവും അർമാൻ റിസക്ക് നൽകി അദ്ദേഹം നിർവഹിച്ചു. നൈന കുടുംബാംഗവും എഴുത്തുകാരനുമായ സമദ് പനയപ്പിള്ളിയെ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെയും സ്വയം തൊഴിൽ കണ്ടെത്തി അതിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു. പ്രസിഡന്‍റ് പി.എം. മുഹമ്മദ് ബഷീർ നൈന അധ്യക്ഷത വഹിച്ചു. സെക്രട്ടറി സൈനുദ്ദീൻ നൈന, റഷീദ് നൈന, മൻസൂർ നൈന, ഫസൽ നൈന, സുബൈർ നൈന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.