മട്ടാഞ്ചേരി: കരിഞ്ചന്തയിൽ വിൽപന നടത്താൻ റേഷൻ ഭക്ഷ്യധാന്യങ്ങൾ സൂക്ഷിച്ച ഗോഡൗൺ ഉടമയിൽനിന്ന് വാടകക്കെടുത്ത മട്ടാഞ്ചേരി സ്വദേശി സുധീറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഗോഡൗണിൽനിന്ന് അറസ്റ്റ് ചെയ്ത ഫോർട്ട്കൊച്ചി തുരുത്തി സ്വദേശി ഷബീർ (39), മട്ടാഞ്ചേരി ഈരവേലി സ്വദേശി നഹാസ് (36) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. മൂന്നുചാക്ക് ഗോതമ്പ്, ആറുചാക്ക് വെള്ള കുത്തരി, 66 ചാക്ക് ചുവപ്പ് കുത്തരി, 28 ചാക്ക് പച്ചരി, 20 കാലിച്ചാക്കുകൾ, ചാക്ക് തുന്നാൻ ഉപയോഗിക്കുന്ന മെഷീൻ എന്നിവയാണ് പൊലീസ് ഗോഡൗണിൽനിന്ന് പിടിച്ചെടുത്തത്. റേഷൻ കടകളിൽനിന്ന് ശേഖരിച്ച് ഗോഡൗണുകളിൽ കൊണ്ടുവന്ന് സപ്ലൈകോയുടെ ചാക്കിൽനിന്ന് പ്രമുഖ കമ്പനികളുടെ ചാക്കിലേക്ക് മാറ്റി വലിയ വിലയ്ക്ക് വിൽക്കുന്നതാണ് ഇവരുടെ രീതി. വലിയ മാഫിയ സംഘംതന്നെ ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണിത്. നാല് മാസമായി 500ലധികം ചാക്ക് ഭക്ഷ്യധാന്യങ്ങൾ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ, ഭക്ഷ്യവകുപ്പ് കാര്യമായ പരിശോധന നടത്തുന്നില്ലെന്നതാണ് അവസ്ഥ. സിറ്റി റേഷനിങ് ഓഫിസ് പരിധിയിൽ ഉദ്യോഗസ്ഥരുടെ പതിവ് പരിശോധന കാലങ്ങളായി നിലച്ചതാണ് ഈ സംഘങ്ങൾക്ക് സഹായമാകുന്നത്. വരുംദിവസങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കുമെന്ന് മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ തൃദീപ് ചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.