പള്ളിപ്പുറത്ത്​​ ചുഴലിക്കാറ്റ് അഭയകേന്ദ്രം വലിയ കൈത്താങ്ങാകും: മന്ത്രി കെ.രാജന്‍

വൈപ്പിൻ: പ്രകൃതി ദുരന്തങ്ങളില്‍ വൈപ്പിനിലെ തീരദേശജനതക്ക് സൈക്ലോണ്‍ ഷെല്‍ട്ടര്‍ (ചുഴലിക്കാറ്റ് അഭയകേന്ദ്രം) വലിയ കൈത്താങ്ങായി മാറുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. പള്ളിപ്പുറത്ത് സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തങ്ങള്‍ എപ്പോഴും നേരിടേണ്ടി വരുന്ന ജനതയാണ് തീരദേശവാസികളെന്നും ഇത്തരം ദുരന്തങ്ങളെ ലഘൂകരിക്കാനും അഭയമേകാനുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി പ്രകാരമാണ് പള്ളിപ്പുറത്ത് അഭയകേന്ദ്രം നിര്‍മിച്ചതെന്നും മന്ത്രി പറഞ്ഞു. കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ഡോ. രേണു രാജ്, അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയന്‍, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിന്‍, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബര്‍, കൊച്ചി തഹസില്‍ദാര്‍ സുനിത ജേക്കബ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എന്‍ജിനീയര്‍ സുര, എ.പി. പ്രിനില്‍ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.