വിത്തുൽപാദന കേന്ദ്രത്തിൽ വികസന പദ്ധതികൾക്ക്​ തുടക്കം

ആലുവ: തുരുത്ത് സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിലെ സമഗ്ര അടിസ്ഥാന വികസന പദ്ധതികളുടെ ഉദ്ഘാടനം കൃഷി മന്ത്രി പി.പ്രസാദ് നിര്‍വഹിച്ചു. കേന്ദ്രം പൂർണമായും സോളാറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഫാമില്‍ ആരംഭിക്കുന്ന ​ഫ്ലോട്ടിങ്​ കൃഷിരീതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസ് നിര്‍വഹിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷൈനി ജോര്‍ജ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോര്‍ജ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ജെ. ജോമി, ജില്ല പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടന്‍, ശാരദ മോഹന്‍, ലിസി അലക്‌സ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി അശോകന്‍, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സെബാ മുഹമ്മദ് തുടങ്ങിയവര്‍ സന്നിഹിതരായി. ഫാം ടൂറിസം; നടപ്പാക്കുന്നത് ഒമ്പതുകോടിയുടെ വികസന പ്രവര്‍ത്തനങ്ങൾ ആലുവ: ഫാം ടൂറിസത്തിന്‍റെ സാധ്യതകള്‍ മുന്‍നിര്‍ത്തി അടിമുടി മാറ്റത്തിന് ഒരുങ്ങുന്ന വിത്തുൽപാദന കേന്ദ്രത്തില്‍ ഒമ്പതുകോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. ഫാമിലേക്ക് പാലവും ബോട്ടുജെട്ടിയും മതില്‍ക്കെട്ടുകളും റോഡുകളും തൊഴുത്തും നിര്‍മിക്കുന്നതിന് കൃഷി വകുപ്പിന്‍റെ ആര്‍.ഐ.ഡി.എഫ് ഫണ്ടില്‍നിന്ന് 6.7 കോടിയാണ് അനുവദിച്ചിരിക്കുന്നത്. കൊച്ചിന്‍ ഷിപ്​യാര്‍ഡിന്‍റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് 20 ലക്ഷം രൂപയുടെ പുതിയ ബോട്ടും അനുവദിച്ചിട്ടുണ്ട്. ശതാബ്ദി കവാടത്തില്‍ ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപ വകയിരുത്തി ബോട്ട് ജെട്ടി സ്ഥാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.