മാലിന്യം അസംസ്‌കൃത വസ്തുക്കളാക്കി മാറ്റാന്‍ കഴിയണം:- മന്ത്രി പി.പ്രസാദ്

(പടം) മരട്: മാലിന്യങ്ങള്‍ വലിച്ചെറിയാനുള്ളതല്ലെന്നും അത് മറ്റൊരു ഉല്‍പന്നം ഉണ്ടാക്കിയെടുക്കാനുള്ള അസംസ്‌കൃത വസ്തുവാക്കി മാറ്റാന്‍ കഴിയണമെന്നും കാര്‍ഷിക വികസന - കര്‍ഷകക്ഷേമ മന്ത്രി പി. പ്രസാദ് പറഞ്ഞു. മരടിലെ കാര്‍ഷിക നഗര മൊത്ത വ്യാപാര വിപണിയില്‍ ജില്ല പഞ്ചായത്ത് നിർമിച്ച ജൈവവള നിര്‍മാണ യൂനിറ്റിന്റെയും സര്‍ക്കാര്‍ കോക്കനട്ട് നഴ്‌സറിയിലെ ഇന്‍പുട്ട് സ്റ്റോറിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കെ. ബാബു എം.എല്‍.എ അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, മരട് നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ റാണിക്കുട്ടി ജോര്‍ജ്, എം.ജെ. ടോമി, സെക്രട്ടറി പി.എസ്. ടിമ്പിള്‍ മാഗി, അംഗങ്ങളായ എ.എസ്. അനില്‍ കുമാര്‍, മനോജ് മൂത്തേടന്‍, ശാരദ മോഹന്‍, ഷൈമി വര്‍ഗീസ്, ലിസി അലക്‌സ്, നഗരസഭ കൗണ്‍സിലര്‍ എ.കെ. അഫ്‌സല്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ രാജി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.