കീഴ്മാട്: ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ അംഗൻവാടി നിർമിക്കാൻ പീപ്പിൾസ് ഫൗണ്ടേഷൻ ഉടമസ്ഥതയിലുള്ള ഭൂമി നൽകി. കീഴ്മാട് ഗ്രാമപഞ്ചായത്തിന്‍റെ പേരിൽ രജിസ്ട്രേഷൻ നടത്തി രേഖകൾ പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി കൈമാറി. പഞ്ചായത്ത് സെക്രട്ടറി നവാസ് രേഖകൾ എറ്റുവാങ്ങി. പീപ്പിൾസ് ഫൗണ്ടേഷൻ നൽകിയ മൂന്ന് സെന്‍റ് സ്ഥലത്ത് എം.പി ഫണ്ട് ഉപയോഗപ്പെടുത്തി അംഗൻവാടി നിർമിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സതിലാലു പറഞ്ഞു. വികസന സ്ഥിരം സമിതി അധ്യക്ഷ എൽസി ജോസ്, പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയ കോഓഡിനേറ്റർ എം.വൈ. നാസർ, ഏരിയ രക്ഷാധികാരി ശരീഫ് നദ്വി, ടി.എ. അബ്ദുൽ ജബ്ബാർ, ഹുസ്സൻ മിയ്യത്ത്, കെ.പി. ഹസൻ, വാർഡ് അംഗം റജീഷ്, കെ.കെ. കുഞ്ഞുമുഹമ്മദ് എന്നിവർ സംബന്ധിച്ചു. മൂന്നാം വാർഡ് അംഗം ആബിദ അബ്ദുൽ ഖാദർ സ്വാഗതവും രണ്ടാം വാർഡ് അംഗം നെജീബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.