കാക്കനാട്: ജില്ല കലക്ടറേറ്റിൽ വെള്ളക്കെട്ട്. കലക്ടറേറ്റ് ഉൾപ്പെടുന്ന സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെ ജില്ല ഓഫിസിലാണ് വെള്ളം കയറിയത്. വ്യാഴാഴ്ച രാവിലെ ഓഫിസ് തുറന്നപ്പോഴാണ് ഓഫിസിന്റെ തറ മുഴുവൻ വെള്ളം കയറിയതായി ശ്രദ്ധയിൽപെട്ടത്. ഓഫിസറുടെ മുറിയിൽ ഒഴികെ മറ്റിടങ്ങളിൽ മുഴുവൻ കാൽപാദത്തിന്റെ ഉയരത്തിൽ വെള്ളമായിരുന്നു. ഒടുവിൽ ഒരു തൊഴിലാളിയെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥരും ചേർന്ന് കോരി വറ്റിക്കുകയായിരുന്നു. ഓഫിസിലെ ഫർണിച്ചറുകളുടെ താഴ്ഭാഗം മുഴുവൻ നനഞ്ഞു കുതിർന്ന നിലയിലായിരുന്നു. ഫയലുകളെല്ലാം മേശകളിലും അലമാരകളിലുമായിരുന്നതിനാൽ മറ്റു നാശനഷ്ടങ്ങളൊന്നുമുണ്ടായില്ല. ഓഫിസിലെ ശുചിമുറിയിലെ പൈപ്പിൽനിന്ന് വെള്ളം ചോർന്നതാകാമെന്നാണ് വിലയിരുത്തൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.