ചെരിപ്പ് ഒഴുകിപ്പോയെന്ന് കുഞ്ഞു ജയപ്രസാദ്; വാങ്ങിക്കൊടുത്ത് വി.ഡി. സതീശൻ

കൊച്ചി: എളന്തിക്കര സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ആളുകളെ സന്ദർശിക്കാൻ എത്തിയതായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആളുകളോടെല്ലാം കാര്യങ്ങൾ തിരക്കി വേണ്ട സൗകര്യങ്ങൾ ഒരുക്കുമ്പോൾ അമ്മയുടെ ഒക്കത്തിരുന്ന് അദ്ദേഹത്തിനടുത്തേക്ക് ഒരു കൊച്ചു മിടുക്കൻ സങ്കടവുമായി കടന്നുവന്നു. അടുത്തെത്തിയ കുട്ടിയോട് അദ്ദേഹം പേര് ചോദിച്ചു ജയപ്രസാദ് എന്ന് മറുപടിയും പറഞ്ഞു. സങ്കടപ്പെട്ടതിന്‍റെ കാര്യം തിരക്കി. ചെരിപ്പ് വെള്ളത്തിൽ ഒഴുകിപ്പോയെന്ന് ജയപ്രസാദ് പ്രതിപക്ഷ നേതാവിനോട് സങ്കടംപറഞ്ഞു. കരയണ്ട നമുക്ക് പരിഹാരം ഉണ്ടാക്കാം എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ മറുപടി. ഒരു ചെരിപ്പ് വാങ്ങിക്കൊടുക്കാൻ കൂടെയുള്ളവരോട് പറഞ്ഞു. അപ്പോൾ ബെൽറ്റുള്ള ചെരിപ്പ് വേണമെന്നായി. ഉടൻ തന്നെ കുഞ്ഞിന്‍റെ കൈയുംപിടിച്ച് വി.ഡി. സതീശൻ ക്യാമ്പിന് പുറത്തിറങ്ങി. പിന്നെ തന്‍റെ വാഹനത്തിൽ കൂടെകയറ്റി അടുത്തുള്ള ചെരിപ്പ് കടയിലേക്ക് നല്ലൊരു ചെരിപ്പും വാങ്ങി ജയപ്രസാദിനെ തിരിച്ചുകൊണ്ട് വിട്ടു. സമൂഹമാധ്യമങ്ങളിലടക്കം ഇതിന്‍റെ വിഡിയോ പ്രചരിച്ചതോടെ നിരവധിപേർ അഭിനന്ദനങ്ങളുമായി രംഗത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.