പ്രമീളയെ മർദിച്ചവരെ അറസ്റ്റ് ചെയ്യണം -എന്‍. അരുണ്‍

മൂവാറ്റുപുഴ: നഗരസഭ കൗണ്‍സിലര്‍ പ്രമീള ഗിരീഷ്‌കുമാറിനെ മര്‍ദിച്ച നഗരസഭ വൈസ്‌ ചെയര്‍പേഴ്‌സനും കൗണ്‍സിലര്‍മാര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് എല്‍.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ എന്‍. അരുണ്‍ ആവശ്യപ്പെട്ടു. ബി.ജെ.പി പിന്തുണയോടെ ജയിച്ചയാള്‍ക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നല്‍കിയതിനെതിരെ പ്രമീള അവിശ്വാസം കൊണ്ടുവരുകയും സ്ഥാനം നഷ്ടപ്പെടുകയും ചെയ്തതോടെ പ്രമീളയെ കൈകാര്യചെയ്യുമെന്ന് മുനിസിപ്പല്‍ ഓഫിസില്‍ തന്നെ ഭീഷണിപ്പെടുത്തിയ കൗണ്‍സിലര്‍മാര്‍ തന്നെയാണ് പ്രമീളയെ ക്രൂരമായി മർദിച്ചിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.