ദേശം: കാലടി റോഡിൽ പുറയാർ ബസ് സ്റ്റോപ്പിന് സമീപം വ്യാഴാഴ്ച രാവിലെ വഴിയരികിലെ വൻമരം റോഡിന് കുറുകെ കടപുഴകി. ആളപായമില്ല. നിറയെ യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസും സ്കൂൾ ബസും കടന്നുപോയി നിമിഷങ്ങൾക്കകമായിരുന്നു അപകടം. വ്യാഴാഴ്ച രാവിലെ 8.30ഓടെ ചെങ്ങമനാട്-ശ്രീമൂലനഗരം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ അമ്പലം കവലയിലായിരുന്നു വൻ ശിഖരങ്ങൾ നിറഞ്ഞ കാലപ്പഴക്കമുള്ള വൃക്ഷം നിലം പൊത്തിയത്. എലപ്പള്ളത്ത് ഹൈദ്രോസിന്റെ അടുത്തിടെ നിർമിച്ച കോൺക്രീറ്റ് കെട്ടിടം ഭാഗികമായി തകർന്നു. ഹൈദ്രോസിന്റെ ഉടമസ്ഥതയിലുള്ള 150ഓളം കോൺക്രീറ്റ് കിണർ റിങ്ങുകളും തകർന്നു. തൊട്ടടുത്ത പുറയാർ വടക്കേപ്പടി ബഷീറിന്റെ ഹോട്ടലിന്റെ ഒരു ഭാഗവും കഴമത്തിൽ ലളിത ഉമാകാന്തിന്റെ വീടിനു മുൻവശത്തെ മതിലും ഗേറ്റും തകർന്നു. കെ.എസ്.ഇ.ബിയുടെ നാല് വൈദ്യുതി പോസ്റ്റും 11 കെ.വി ലൈനുകളും തകർന്നു. കെ.എസ്.ഇ.ബിക്ക് ഒരു ലക്ഷത്തോളം നഷ്ടമുണ്ടായി. മരം റോഡിന് കുറുകെ കിടന്നതിനാൽ പുറയാർ റെയിൽവേ ഗേറ്റ് വഴിയുള്ള ഗതാഗതം മണിക്കൂറോളം സ്തംഭിച്ചു. ആലുവയിൽനിന്ന് അഗ്നിരക്ഷാസേനയും ഐ.ആർ.ഡബ്ല്യു, ടീം വെൽഫെയർ സന്നദ്ധ സംഘടനകൾ, നാട്ടുകാർ അടക്കം ഏഴ് മണിക്കൂർ കഠിനപ്രയത്നം നടത്തിയാണ് മരം മുറിച്ചുമാറ്റിയത്. പഞ്ചായത്ത് അംഗങ്ങളായ നഹാസ് കളപ്പുരയിൽ, ജാരിയ കബീർ, ഷംസുദ്ദീൻ എന്നിവർ സ്ഥലത്തെത്തി. ഭീഷണിയായ മരം വെട്ടിമാറ്റുകയോ, ചില്ലകൾ നീക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് അനുകൂല നടപടിയുണ്ടായെങ്കിലും കരാറുകാരൻ മൂന്നാഴ്ച മുമ്പ് മരം മുറിച്ചുമാറ്റാൻ എത്തിയപ്പോൾ കെ.എസ്.ഇ.ബി വൈദ്യുതി ലൈൻ നീക്കം ചെയ്തു കൊടുക്കാതിരുന്നതാണ് തടസ്സമായതെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തിയപ്പോൾ ഇതേച്ചൊല്ലി നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും ജനപ്രതിനിധികൾ ഇടപെട്ട് ശാന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.