ജലഗതാഗത സാധ്യതകൾ പ്രയോജനപ്പെടുത്തണം -മന്ത്രി പി. പ്രസാദ്

കൊച്ചി: വർധിച്ചു വരുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ആധുനിക രീതിയിൽ ജലഗതാഗത സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. സ്‌റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്​മെന്റ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ ടി.സി. സൻജിത്ത് അധ്യക്ഷത വഹിച്ചു. ജോയന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.എൻ. ഗോപി, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എ. അനീഷ്, ജില്ല സെക്രട്ടറി ഹുസൈൻ പതുവന എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എ.ടി. മുജീബ് സ്വാഗതവും സി.എം. സുമേഷ് നന്ദിയും പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. സുരേഷ് റിപ്പോർട്ടും സംസ്ഥാന ട്രഷറർ സി.കെ. ബൈജു കണക്കും അവതരിപ്പിച്ചു. അനുമോദന സമ്മേളനം സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.ഡബ്ല്യു.ടി.ഡി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് ടി.എസ്. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി.എസ്. പ്രദീപ് സ്വാഗതവും സ്വാഗത സംഘം ജനറൽ കൺവീനർ കെ.എ. റിയാസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.