പൂച്ചി മ്യൂസിക് വിഡിയോ പ്രകാശനം

കൊച്ചി: സ്ത്രീസ്വാതന്ത്ര്യവും ചെറുത്തുനില്‍പും പ്രമേയമാകുന്ന പൂച്ചി മ്യൂസിക് വിഡിയോ സിനിമ താരങ്ങളുടെ സോഷ്യല്‍മീഡിയ പേജുകളിലൂടെ വെള്ളിയാഴ്ച വൈകീട്ട്​ ആറിന് പ്രകാശനം ചെയ്യും. ഐഡ എച്ച്‌.സി പ്രൊഡക്ഷന്‍ ഹബിന്റെ ബാനറില്‍ അരുണ്‍ എസ്. ചന്ദ്രന്‍ കൂട്ടിക്കല്‍ നിര്‍മിച്ച് ശ്രീജിത് ഗുരുവായൂര്‍ സംവിധാനം ചെയ്ത പൂച്ചിയിലൂടെ പെണ്‍കുട്ടി മുതല്‍ വിവിധ പ്രായങ്ങളിലുള്ള സ്ത്രീകളുടെ ജീവിതമാണ് അവതരിപ്പിക്കുന്നത്. ധന്യ സുരേഷിന്റെ വരികള്‍ക്ക് രജത് പ്രകാശാണ് സംഗീതമൊരുക്കിയിരിക്കുന്നത്. വിഷ്ണുദാസ്, വിവേക് ലിയോ, ശിഖ പ്രഭാകരന്‍ എന്നിവര്‍ ഗാനം ആലപിച്ചിരിക്കുന്നു. അട്ടപ്പാടിയിലായിരുന്നു ഷൂട്ടിങ്. സംവിധായകന്‍ ശ്രീജിത് ഗുരുവായൂർ, നിര്‍മാതാവ് അരുണ്‍ എസ്. ചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.