കൊച്ചി: കണ്ണൂരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എൻ.ഐ.എഫ്.ടി) യിലെ പട്ടികജാതി-പട്ടികവര്‍ഗ-മറ്റര്‍ഹ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നൽകിവന്നിരുന്ന ഫീസ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ (ഇഗാന്‍റ്) 2021-22 വര്‍ഷം നിഷേധിച്ചതായി പരാതി. ഈ ആനുകൂല്യം മാത്രം പ്രതീക്ഷിച്ച് സ്ഥാപനത്തില്‍ അഡ്മിഷന്‍ എടുത്ത ഈ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ പഠനവും ഇതോടെ അനിശ്ചിതത്വത്തിലായി. ഫീസ് അടക്കാതെ സ്ഥാപനത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചതായും വിദ്യാര്‍ഥികളും രക്ഷിതാക്കളും വാർത്തസമ്മേളനത്തില്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ കോടതിയെയും സമീപിച്ചിട്ടുണ്ട്. 104ഓളം വിദ്യാര്‍ഥികളുടെ പഠനമാണ് പ്രശ്നത്തിലായത്. അധികൃതരെ വിവരം ധരിപ്പിച്ചപ്പോള്‍ ഫീസ് കൂടുതലായതിനാല്‍ ഇതുസംബന്ധിച്ച് സ്പഷ്ടീകരണത്തിന് കത്ത് നൽകിയിരിക്കുകയാണെന്നായിരുന്നു മറുപടി. അതേസമയം, ഇതരസംസ്ഥാനങ്ങളിലുള്ള കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ഇതേ സ്ഥാപനത്തിന്‍റെ 15ഓളം കാമ്പസുകളില്‍ ഇ-ഗ്രാന്‍റ് നല്കുന്നുമുണ്ട്. അധ്യയനം ആരംഭിച്ച് മൂന്നുവര്‍ഷത്തോളം പൂര്‍ത്തിയായപ്പോഴാണ് പലര്‍ക്കും ഗ്രാന്‍റ് ലഭിക്കാതായത്. പട്ടികജാതി പട്ടികവകുപ്പിന്‍റെ 2009 ജൂലൈ രണ്ടിലെ 50/2009 നമ്പര്‍ ഉത്തരവ് പ്രകാരമായിരുന്നു ഇ-ഗ്രാന്‍റ് നല്കിയിരുന്നത്. രണ്ടുലക്ഷത്തോളം രൂപയാണ് ഒരു സെമസ്റ്ററിന് വരുന്നത്. രണ്ട്സെമസ്റ്ററുകളുടെ ഫീസാണ് അടക്കാത്തത്. വാർത്തസമ്മേളനത്തില്‍ രക്ഷാകര്‍തൃ പ്രതിനിധികളായ ടി.കെ. സുരേഷ്, വത്സന്‍, വിദ്യാര്‍ഥി പ്രതിനിധികളായ എലന്‍വീണ, രോഹിത് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.