അഗ്​നിപഥ് റിക്രൂട്ട്‌മെന്റ് റാലി: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കൊച്ചി: ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫിസിന്റെ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 നവംബര്‍ 15 മുതല്‍ 30വരെ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയിലേക്ക് ആഗസ്റ്റ് 30വരെ www.joinindianarmy.nic.in അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍നിന്നുള്ള പുരുഷ ഉദ്യോഗാർഥികള്‍ക്ക് പങ്കെടുക്കാം. അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്‌നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍ പത്താം ക്ലാസ് പാസ്, അഗ്‌നിവീര്‍ എട്ടാം ക്ലാസ് പാസ് എന്നീ വിഭാഗത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.