കൊച്ചി: കരുതൽ മേഖല വിഷയത്തിൽ സ്ഥിതി വിവരശേഖരണം സർക്കാർ അതിജാഗ്രതയോടെ നടത്തണമെന്ന് കെ.സി.ബി.സിയുടെ നേതൃത്വത്തിൽ 61 കർഷകസംഘടനകൾ യോജിച്ചു രൂപവത്കരിച്ച കേരള കർഷക അതിജീവന സംയുക്തസമിതി. ഓരോ വനമേഖലയുടെയും പരിധിയിൽ വരുന്ന റവന്യൂ, കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കർഷക സംഘടന പ്രതിനിധികൾ എന്നിവർ ഒരുമിച്ചുള്ള വിവരശേഖരണമാണ് വേണ്ടതെന്ന് സമിതി ചെയർമാൻ ഫാ. ജേക്കബ് മാവുങ്കൽ, കോഓഡിനേഷൻ കമ്മിറ്റിയംഗം ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട പ്രദേശങ്ങളിലുണ്ടാകുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ സംബന്ധിച്ച് വ്യക്തമായ ക്രോഡീകരണം നടത്തി റിപ്പോർട്ട് തയാറാക്കണം. ഇപ്രകാരം തയാറാക്കുന്ന റിപ്പോർട്ട് ചീഫ് സെക്രട്ടറി തലത്തിലുള്ള ഒരു സമിതി വിലയിരുത്തി മന്ത്രിസഭ അംഗീകരിച്ച് വനംപരിസ്ഥിത മന്ത്രാലയവും എംപവേർഡ് കമ്മിറ്റിയും വഴി സുപ്രീംകോടതിയിൽ നൽകണം. അതോടൊപ്പം ഒരുകിലോമീറ്റർ ചുറ്റളവിൽ കരുതൽ മേഖല ആകാമെന്ന 2019ലെ മന്ത്രിസഭ യോഗ തീരുമാനം ഉടൻ റദ്ദാക്കുകയും വേണം. കരുതൽ മേഖല വനത്തിന് പുറത്തേക്കു വന്നാൽ നാളെ ഒരുപക്ഷേ അത് വനാതിർത്തിയിൽ ഉൾപ്പെട്ടേക്കാമെന്ന സ്ഥിതിവിശേഷമുണ്ടാകാമെന്ന ആശങ്കയുമുണ്ടെന്ന് അവർ പറഞ്ഞു. കേരള കർഷക അതിജീവന സംയുക്തസമിതിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലയിലും കർഷക സംഘടനകളുടെ കോഓഡിനേഷൻ കമ്മിറ്റികളും ഉടൻ രൂപവത്കരിക്കും. കോഓഡിനേഷൻ കമ്മിറ്റി അംഗം സജി വട്ടുകളത്തിൽ, മീഡിയ കമ്മിറ്റിയംഗം വിനോദ് നെല്ലിക്കൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.