ബേക്കേഴ്സ് അസോ. മണ്ഡലം കൺവെൻഷൻ

പറവൂർ: ബേക്കേഴ്സ് അസോസിയേഷൻ പറവൂർ മണ്ഡലം കൺവെൻഷൻ നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്‍റ്​ എം.എ. ഹബീബ് അധ്യക്ഷത വഹിച്ചു. ലോകത്തിലെ ഏറ്റവും വലിയ കേക്ക് നിർമിച്ച്​ ഗിന്നസ് റെക്കോഡ് നേടിയവർക്ക് സർട്ടിഫിക്കറ്റ് നൽകി. ഉന്നതവിജയം നേടിയ വിദ്യാർഥികളെ നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ ആദരിച്ചു. ഐ.ബി.എഫ് പ്രസിഡന്‍റ്​ പി.എം. ശങ്കരൻ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്​ വിജേഷ് വിശ്വനാഥ്, പി.എസ്. ശിവദാസ്, റോയൽ നൗഷാദ്, ബിജു പ്രേംശങ്കർ, എ. നൗഷാദ്, വി.പി. അബ്ദുൽ സലിം, ദേവരാജൻ നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. ഫുഡ് സേഫ്റ്റി ഓഫിസർ ഷംസിയ ക്ലാസെടുത്തു. ഭാരവാഹികൾ പി.എസ്. ശിവദാസ് (പ്രസി), എസ്. ശ്രീജിത് (ജന. സെക്ര), കെ.എം. ഇസ്മായിൽ (ട്രഷ). EA PVR bakers 1 ബേക്കേഴ്സ് അസോസിയേഷൻ പറവൂർ മണ്ഡലം കൺവെൻഷൻ നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.