ഡിവൈഡർ സ്ഥാപിച്ചു

കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിലെ ഓലിയപ്പുറം ജങ്​ഷനിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങൾ പരിഹരിക്കുന്നതിന് . അനൂപ് ജേക്കബ് എം.എൽ.എ പാമ്പാക്കുട എം.ജി.എം കോളജിലെ എൻ.എസ്.എസ് യൂനിറ്റുമായി ബന്ധപ്പെട്ട് താൽക്കാലികമായി ഡിവൈഡർ സ്ഥാപിക്കുകയായിരുന്നു. എം.എൽ.എ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ രമാ മുരളീധര കൈമൾ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സിബി, പഞ്ചായത്ത്​അംഗങ്ങളായ നെവിൻ ജോർജ്, ജോയി സി.വി, കൂത്താട്ടുകുളം സർക്കിൾ ഇൻസ്പെക്ടർ മോഹൻദാസ്‌, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.