പ്രതിഷേധ പ്രകടനവും യോഗവും

കോതമംഗലം: തൊഴിലുറപ്പ് തൊഴിലാളി യൂനിയന്റെ നേതൃത്വത്തിൽ വാരപ്പെട്ടിയിൽ വിവിധ സ്ഥലങ്ങളിൽ നടത്തി. ആഗസ്റ്റ് ഒന്നു മുതൽ ഒരു പഞ്ചായത്തിൽ 20 പ്രവർത്തികൾ മാത്രമേ ഒരു സമയം എടുക്കാൻ പാടുള്ളു, പണി ആയുധങ്ങളുടെ വാടക നിർത്തലാക്കൽ, ലേബർ ബജറ്റ് വെട്ടിച്ചുരുക്കൽ, ഓഡിറ്റിനുള്ള പണം വെട്ടിക്കുറക്കൽ തുടങ്ങിയ കേന്ദ്ര സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വാരപ്പെട്ടി കവലയിൽ നടന്ന സമരം എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ഏരിയ സെക്രട്ടറി നിർമല മോഹനൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ വില്ലേജ് പ്രസിഡന്റ് ഉമൈബ നാസർ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗം മനോജ് നാരായണൻ, ലോക്കൽ സെക്രട്ടറി എം.പി. വർഗീസ്, വില്ലേജ് സെക്രട്ടറി എ.എസ്.ബാലകൃഷ്ണൻ, സി.സി.ഹരിഹരൻ എന്നിവർ സംസാരിച്ചു. ഇഞ്ചൂർ അമ്പലം പടിയിൽ നടന്ന ധർണ തൊഴിലുറപ്പ് വില്ലേജ് സെക്രട്ടറി എ.എസ്. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാത്യു കെ.ഐസക് സ്വാഗതവും, വില്ലേജ് കമ്മറ്റി അംഗം മിനി രാജു നന്ദിയും പറഞ്ഞു. EM KMGM 7 Thozil തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ വാരപ്പെട്ടി കവലയിൽ നടത്തിയ സമരം നിർമ്മല മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.