സി.ഡി.എസ് ഓഫിസ് ഉദ്ഘാടനം ചെയ്തു

പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച കുടുംബശ്രീ സി.ഡി.എസ് ഓഫിസ് പ്രസിഡന്റ് ഗോപാല്‍ ഡിയോ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ ഷെമീന അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ കുടുംബശ്രീ അംഗങ്ങളുടെ മക്കളെയും പെരിയാര്‍ പുഴ നീന്തിക്കടന്ന കുടുംബശ്രീ പ്രവര്‍ത്തക ദിവ്യയെയും ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.എം. അബ്ദുല്‍അസീസ്, വിനിത ഷിജു, അംഗങ്ങളായ അന്‍സാര്‍ അലി, തമ്പി കുര്യാക്കോസ്, സുധീര്‍ മുച്ചേത്ത്, കെ.ജി. ഗീത, ഫസീല ഷംനാദ്, നൗഫി കെരീം, സുഹറ കൊച്ചുണ്ണി, അസി. സെക്രട്ടറി സത്യനാരായണന്‍, സി.ഡി.എസ് ഭാരവാഹികളായ ഗീത വേലായുധന്‍, സുഷമ വേണു, മേനക എന്നിവര്‍ സംസാരിച്ചു. em pbvr 3 Gopal Diyo വാഴക്കുളം ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച കുടുംബശ്രീ സി.ഡി.എസ് ഓഫിസ് പ്രസിഡന്റ് ഗോപാല്‍ ഡിയോ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.