പള്ളുരുത്തി: വാഹനം വാടകക്കെടുത്ത ശേഷം തിരിച്ചുനൽകാതെ തട്ടിപ്പ് നടത്തിയ കേസിലെ രണ്ടാം പ്രതിയും പള്ളുരുത്തി പൊലീസ് പിടിയിലായി. ഉണ്ണിച്ചിറ മേലാത്ത് റോഡിൽ വടക്കേമഠത്തിൽ വീട്ടിൽ ഇപ്പോൾ കലൂരിലെ സ്വകാര്യ ഫ്ലാറ്റിൽ താമസിക്കുന്ന വിനോദ് മോഹനെയാണ് (32) മട്ടാഞ്ചേരി അസി.കമീഷ്ണർ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇടക്കൊച്ചി സ്വദേശിയിൽനിന്നാണ് ഇയാൾ വാഹനം വാടകക്ക് എടുത്തത്. ഈ കേസിൽ ഒന്നാം പ്രതി പത്തനംതിട്ട വെച്ചൂചിറ സ്വദേശി സന്തോഷ് കുമാറിനെ കഴിഞ്ഞ ജനുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ പിടിയിലായ വിനോദിന് എറണാകുളം സെൻട്രൽ, കടവന്ത്ര സ്റ്റേഷനുകളിൽ സമാനകേസുണ്ടെന്ന് പൊലീസ് പറഞ്ഞു. പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്.ഐ ബൽരാജ് കെ. ജോൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സ്മിജേഷ്, പ്രശോഭ് കുമാർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ചിത്രം: തട്ടിപ്പ് കേസിൽ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത വിനോദ് കുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.