മട്ടാഞ്ചേരി: കൊച്ചിയുടെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ ആറു പതിറ്റാണ്ട് തിളക്കമാർന്ന സേവനം കാഴ്ചവെച്ച എൻ.കെ.എ ലത്തീഫിന് ഉചിത സ്മാരകം ഉണ്ടാക്കുന്നതിന് നടപടിയെടുക്കുമെന്ന് കെ.ജെ. മാക്സി എം.എൽ.എ പറഞ്ഞു. ലത്തീഫിന്‍റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് മൗലാന ആസാദ് ലൈബ്രറി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈബ്രറി പ്രസിഡന്‍റ് സി.ജെ. ജോൺസൺ അധ്യക്ഷത വഹിച്ചു. ലത്തീഫ് സ്മാരക പുരസ്കാരത്തിനർഹരായ ജംഷീറ കൂടരഞ്ഞി (കോഴിക്കോട്), ഡോ.സന്ധ്യ (തൃശൂർ) എന്നിവർക്ക് സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ പുരസ്കാര സമർപ്പണം നടത്തി. പി.എ. ഹംസക്കോയ, എം.എം. സലീം, ഹസൻ നാസിർ, എന്നിവർ സംസാരിച്ചു. ലൈബ്രറി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സിസ്റ്റർ ലിസി ചക്കാലക്കൽ സമ്മാനദാനം നടത്തി. ലൈബ്രറി സെക്രട്ടറി എൻ.കെ.എം ഷെരീഫ് സ്വാഗതവും, പി.എ. ഫസീർ നന്ദിയും പറഞ്ഞു. must
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.