ഫോർട്ട്കൊച്ചി: കരയിൽ നിൽക്കവെ തിരമാലയിൽപെട്ട് കടലിലേക്ക് ഒഴുകിപ്പോയ പോത്തിനെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷിച്ചു. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഫോർട്ട്കൊച്ചി ദ്രോണാചാര്യ നേവൽ ബേസിന് സമീപം ഫിഷർമാൻ കോളനിക്ക് സമീപത്തെ ബീച്ചിലാണ് സംഭവം. തിരയിൽ അകപ്പെട്ട പോത്ത് 100 മീറ്റർ ദൂരം ഒഴുകിപ്പോയി. ഇതോടെ തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളിൽ ചിലർ കയറുമായി കടലിലേക്ക് നീന്തി. അഗ്നിരക്ഷാ സേനയും ഒപ്പം കൂടി. പോത്തിനെ കയറിൽ കുടുക്കിവലിച്ച് കരക്ക് കയറ്റുകയായിരുന്നു. ഒരു മണിക്കൂർ നേരത്തെ പ്രയത്നം ഫലം കണ്ടു. ഉടമസ്ഥനില്ലാത്തതിനാൽ ഫോർട്ട്കൊച്ചി പൊലീസിനെ വിവരം അറിയിച്ച് സേന മടങ്ങുകയായിരുന്നു. അസി.സ്റ്റേഷൻ ഓഫിസർ മനോജ് എസ്. നായിക്കിന്റെ നേതൃത്വത്തിൽ പി.എ. അബാസ്, ഗിരീഷ് കുമാർ, കെ.എൻ. ബിപിൻ, ലിജോ, തോമസ് ജാൻസൺ, റഫീഖ് എന്നിവരടങ്ങുന്ന സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചിത്രം. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് പോത്തിനെ രക്ഷിച്ച് കരക്കെത്തിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.