വിദ്യാഭ്യാസത്തിനൊപ്പം ധാർമിക മൂല്യങ്ങളും ഉത്തമ സമൂഹ സൃഷ്ടിക്ക് ആവശ്യം -ഗവര്‍ണര്‍

Attn. CLT കൊച്ചി: വിദ്യാഭ്യാസത്തോടൊപ്പം ധാർമിക മൂല്യങ്ങളും ഉത്തമ സമൂഹ സൃഷ്ടിക്ക് ആവശ്യമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോവിഡിന്റെ മൂർധന്യത്തിലും ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും മറ്റ് കോവിഡ് മുന്നണി പോരാളികള്‍ക്കും സ്വന്തം കുടുംബാംഗങ്ങളെയെന്ന പോലെ ഓരോ രോഗിയെയും പരിചരിക്കാന്‍ സാധിച്ചത് വിദ്യാഭ്യാസമുള്ളത്​ കൊണ്ട്​ മാത്രമല്ല, ധാർമികതയും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നത്​ കൊണ്ടു കൂടിയാണ്​. റോട്ടറി ക്ലബ് കോഴിക്കോടും സണ്‍റൈസ് ആശുപത്രിയും സംയുക്തമായി ആരംഭിച്ച 'സേവ് ലങ്ങ് സേവ് ലൈഫ് പദ്ധതി' ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. കോവിഡിനെ തുടര്‍ന്ന് രോഗികള്‍ക്കുണ്ടാകുന്ന ന്യുമോണിയ ഫംഗല്‍ ബോള്‍, ബ്ലാക്ക് ഫംഗസ്, നെഞ്ചിലെ പഴുപ്പ് (എമ്പീമ), വിണ്ടുകീറിയ ശ്വാസകോശം (ബ്രോങ്കോ പ്ലുരല്‍ ഫിസ്റ്റുല), ശ്വാസകോശം ബലൂണ്‍ പോലെയാകുന്ന അവസ്ഥ (ബുള്ള ബ്രോങ്കിയക്ടാസിസ്) തുടങ്ങിയ രോഗം ബാധിച്ച 25 നിർധന രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ നടത്തുന്നതാണ് പദ്ധതി. 75 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയാണിത്. ഇന്ത്യയില്‍ ആദ്യമായി ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടത്തിയ ഡോ.നാസര്‍ യൂസഫിനെ ഗവര്‍ണര്‍ ആദരിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ അധ്യക്ഷത വഹിച്ചു. ഉമ തോമസ് എം.എല്‍.എ, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ അജിത തങ്കപ്പന്‍, ആശുപത്രി ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്മാന്‍, മാനേജിങ്​ ഡയറക്ടര്‍ പര്‍വീണ്‍ ഹഫീസ്, തൊറാസിക് സര്‍ജനും കോഴിക്കോട് റോട്ടറി ക്ലബ്​ പ്രസിഡന്റുമായ ഡോ. നാസര്‍ യൂസഫ്, കോഴിക്കോട് റോട്ടറി ചാര്‍ട്ടര്‍ ഗവര്‍ണര്‍ ഡോ.രാജേഷ് സുഭാഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.