നീണ്ടപാറയിൽ മണ്ണിടിഞ്ഞ് ഗർത്തം രൂപപ്പെട്ട സംഭവം: കലക്ടർക്ക് റിപ്പോർട്ട് കൈമാറും

കോതമംഗലം: നേര്യമംഗലം-നീണ്ടപാറ റോഡിൽ നീണ്ടപാറ കത്തോലിക്ക പള്ളിക്ക് സമീപത്ത് മണ്ണിടിഞ്ഞ് ഗർത്തം രൂപപ്പെട്ട സംഭവത്തിൽ കൂടുതൽ പഠനത്തിന് ശിപാർശ ചെയ്ത്​ കലക്ടർക്ക് റിപ്പോർട്ട് കൈമാറും. തിങ്കളാഴ്ച രാവിലെയോടെയാണ് മണ്ണിടിയുകയും ഗർത്തം രൂപപ്പെടുകയും ചെയ്തത്. ഇതിലൂടെ വെള്ളം കുത്തിയൊഴുകി 250 മീറ്ററോളം അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന് സമീപത്ത് കൂടിയാണ് പുറത്തേക്ക് ഒഴുകുന്നത്. അപകട സാധ്യത കണ്ട് ആന്റണി ജോൺ എം.എൽ.എ ആവശ്യപ്പെട്ടത് പ്രകാരമാണ് വിദഗ്ധ സംഘം പരിശോധനക്കെത്തിയത്. വിദഗ്ധസംഘം സ്ഥിതി നേരിൽക്കണ്ട് വിലയിരുത്തി. ജില്ല ജിയോളജിസ്റ്റ് പ്രിയ മോഹൻ, ജില്ല സോയിൽ കൺസർവേഷൻ ഓഫിസർ മഞ്ജു നായർ, തഹസിൽദാർമാരായ കെ.എം. നാസർ, ജെസി അഗസ്റ്റിൻ (ഇൻ ചാർജ്), ശാലിനി എസ്. കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്. എം.എൽ.എക്കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. കണ്ണൻ എന്നിവരും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.