ഒഴുക്കിൽപെട്ട പോത്തുകളെ രക്ഷപ്പെടുത്തി

കാലടി: പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കുറ്റിയാലിക്കല്‍ തോട് നിറഞ്ഞ് ഒഴുകിയതോടെ സമീപങ്ങളില്‍ വെള്ളം കയറി. ഇതേതുടര്‍ന്ന് പാടത്ത് കെട്ടിയിരുന്ന തൊഴുത്തുങ്ങല്‍ പടവില്‍ ചന്ദ്രന്റെ ഒരു എരുമയും മൂന്ന് പോത്തുകളും ഒഴുക്കിൽപെട്ടു. അങ്കമാലി അഗ്‌നിരക്ഷാ നിലയത്തില്‍നിന്ന്​ അസി.സ്റ്റേഷന്‍ ഓഫിസര്‍ എന്‍. ജിജിയുടെ നേതൃത്വത്തില്‍ കെ.എം. അബ്ദുല്‍ നസീര്‍, ബെന്നി അഗസ്റ്റിന്‍, പി.ആര്‍. സജേഷ്, അഖില്‍ ദാസ്, റൈസണ്‍, സുനില്‍ കുമാര്‍, സിവില്‍ ഡിഫന്‍സ് വളന്റിയര്‍ സചിന്‍ രാജ് എന്നിവര്‍ ചേര്‍ന്ന് പോത്തിനെ രക്ഷപ്പെടുത്തി. സജേഷ്, അഖില്‍ ദാസ് എന്നിവര്‍ ലൈഫ് ബോയയുമായി ഏകദേശം 20 അടിയോളം ആഴമുള്ള ഒഴുക്കുള്ള തോട്ടിലിറങ്ങി നാട്ടുകാരുടെ സഹായത്തോടെയാണ് പോത്തുകളെ സുരക്ഷിതമായി കരക്കെത്തിച്ചത്​. രാത്രി ഒരു മണിക്ക് ശേഷമാണ് തോട് കവിഞ്ഞൊഴുകി വെള്ളം പറമ്പിലേക്ക് കയറിയതെന്ന് സമീപവാസികള്‍ പറയുന്നു. ചിത്രം: കാലടി പഞ്ചായത്തില്‍ പാടത്ത് കെട്ടിയിരുന്ന പോത്തുകളെ അഗ്​നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.