കൊച്ചി: കേരള ഫുട്‌ബാള്‍ അസോസിയേഷന്‍റെ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 'ചന്ദ്രിക' കൊച്ചി യൂനിറ്റിലെ അഷ്‌റഫ് തൈവളപ്പ് (മികച്ച റിപ്പോര്‍ട്ടര്‍), നിതിന്‍ കൃഷ്ണന്‍ (മികച്ച ഫോട്ടോഗ്രാഫര്‍) എന്നിവര്‍ക്കാണ് പുരസ്‌കാരം. 2021-22 രാംകോ കേരള പ്രീമിയര്‍ ലീഗ് (കെ.പി.എല്‍) മത്സരങ്ങളുടെ റിപ്പോര്‍ട്ടിങ്, ഫോട്ടോഗ്രാഫി മികവിനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. അടുത്തയാഴ്ച നടക്കുന്ന കേരള വുമണ്‍ ലീഗ് പ്രഖ്യാപനച്ചടങ്ങില്‍ പുരസ്‌കാരവും കാഷ് അവാര്‍ഡും സമ്മാനിക്കുമെന്ന് കെ.എഫ്.എ ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍ അറിയിച്ചു. കാസര്‍കോട് ചെങ്കള തൈവളപ്പില്‍ പരേതനായ ബീരാന്‍ മൊയ്തീന്‍റെയും സഫിയയുടെയും മകനാണ് അഷ്‌റഫ് തൈവളപ്പ്. ഭാര്യ: ഫാത്തിമ റുക്‌സാന എ.എസ്.കെ. മകന്‍: ആദം അബ്ദുല്‍ ലത്തീഫ്. കോഴിക്കോട് അത്തോളി അമ്പാടിയില്‍ കൃഷ്ണനുണ്ണിയുടെയും റീജയുടെയും മകനാണ് നിതിന്‍ കൃഷ്ണന്‍. ഭാര്യ: സിന്‍സി മാത്യു. മകന്‍: നീല്‍ നിതിന്‍. ER ASHRAF T അഷ്‌റഫ് തൈവളപ്പ് ER NITHIN നിതിന്‍ കൃഷ്ണന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.