ഡോക്ടർ വീട്ടിൽ മരിച്ചനിലയിൽ

മാവേലിക്കര: മാവേലിക്കര കെ.എസ്.ഇ.ബി ഓഫിസിന് എതിർവശം ചാരുമ്മൂട്ടിൽ സതിയിൽ ഡോ.ബാലരാമനെ (62) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ബാലരാമനെ ഫോൺ വിളിച്ചിട്ട് കിട്ടാഞ്ഞതോടെ ലണ്ടനിൽ താമസിക്കുന്ന സഹോദരൻ രമേശൻ ബുധനാഴ്ച ഉച്ചയോടെ അയൽവാസിയെ വിവരം അറിയിച്ചു. വീട് പൂട്ടിക്കിടക്കുന്ന വിവരം അയൽവാസി പൊലീസിന്​ കൈമാറി. പൊലീസും അഗ്​നിരക്ഷാസേനയും വീടിന്‍റെ പിൻവാതിൽ പൊളിച്ച് അകത്തുകയറി പരിശോധിച്ചപ്പോൾ ബാലരാമനെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മാവേലിക്കര പൊലീസ് നടപടി സ്വീകരിച്ചു. ബാലരാമൻ അവിവാഹിതനാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.