കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി 

വൈപ്പിൻ: കടൽക്ഷോഭത്തിൽ ഒറ്റപ്പെട്ട വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ്ഗാർഡ് കപ്പൽ രക്ഷപ്പെടുത്തി. പൊന്നാനിയിൽനിന്ന്​ മീൻപിടിത്തത്തിനുപോയി എൻജിൻ തകരാർമൂലം കടൽക്ഷോഭത്തിൽ ഒറ്റപ്പെട്ട റാഷിദമോൾ എന്ന വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേരെയാണ് രക്ഷപ്പെടുത്തിയത്. പൊന്നാനി സ്വദേശി ബാലൻ, താനൂർ സ്വദേശികളായ മുഹമ്മദ് ഫബിൻ ഷാഫി, ഹസീൻ കോയ, അബ്ദുൽ റസാഖ്, അബ്ദുല്ല എന്നിവരെയാണ് സുരക്ഷിതമായി കരക്കെത്തിച്ചത്. വള്ളത്തിന്‍റെ എൻജിൻ തകരാറിലായതാണ് അപകടകാരണം. കോസ്റ്റ് ഗാർഡ് കൊച്ചി ഹെഡ് ക്വാർട്ടേഴ്സിലെത്തിച്ച് ഫിഷറീസ് വകുപ്പിന്​ കൈമാറിയ മത്സ്യത്തൊഴിലാളികളെ തിരിച്ച്​ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.