വയോധികൻ മരിച്ചനിലയിൽ

കൊച്ചി: വടുതല ബോട്ടുജെട്ടി റോഡിൽ കളങ്ങര വീട്ടിൽ സ്റ്റാൻലി മെന്‍റസിനെ (72) വീടിന് സമീപത്തെ മാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒമ്പതോടെ അയൽവാസികളാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് കരുതുന്നത്. രണ്ട് മക്കളെ വിവാഹം കഴിച്ച്​ വിട്ടതോടെ വീട്ടിൽ സ്റ്റാൻലിയും ഭാര്യയും മാത്രമായിരുന്നു. കഴിഞ്ഞദിവസം ചികിത്സയുടെ ഭാഗമായി ഭാര്യ മകളുടെ വീട്ടിലേക്ക് പോയി. ഇതോടെ സ്റ്റാൻലി ഒറ്റക്കായിരുന്നു. പോസ്റ്റ്​മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.