കൊച്ചി: നഗരത്തിൽ വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളിൽ കലക്ടർ ഡോ. രേണുരാജ്, മേയർ എം. അനിൽ കുമാർ, ടി.ജെ. വിനോദ് എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. പരിശോധനയില്‍ കോര്‍പറേഷന്‍, ഇറിഗേഷന്‍, പി.ഡബ്ല്യു.ഡി, അഗ്നിരക്ഷാസേന, പൊലീസ്, കെ.എസ്.ഇ.ബി, കേരള വാട്ടര്‍ അതോറിറ്റി, സ്മാര്‍ട്ട് സിറ്റി ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. പ്രധാനമായും ഹൈകോടതി ജങ്ഷന്, എം.ജി റോഡിലെ ശീമാട്ടിയുടെ മുന്‍വശം, എം.ജി റോഡ് മെട്രോ സ്റ്റേഷന്‍, മുല്ലശ്ശേരി കനാല്‍ റോഡ് തുടങ്ങിയ പ്രദേശങ്ങളാണ് സന്ദര്‍ശിച്ചത്. പരിശോധനക്കുശേഷം മേയറുടെ ചേംബറിൽ അവലോകന യോഗവും ചേർന്നു. അടുത്ത ദിവസങ്ങളില്‍ ഹൈകോടതി, എം.ജി റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ കാനകളില്‍നിന്ന് കഴിയുന്നത്രയും ചളി കോരി വെള്ളമൊഴുക്ക് വർധിപ്പിക്കാനും ഹൈകോടതിയുടെ ചുറ്റുമുള്ള പി.ഡബ്ല്യു.ഡി റോഡ്, സലീം അലി റോഡ് എന്നിവിടങ്ങളിലെ പ്രവൃത്തികള്‍ക്ക് നഗരസഭ അടിയന്തരമായി 5.3 ലക്ഷം രൂപ ചെലവഴിക്കാനും തീരുമാനിച്ചു. കൂടാതെ റോഡില്‍നിന്ന് ഡ്രെയിനിലേക്കുള്ള ഹോളുകൾ ശുചീകരിച്ച് മാന്‍ഹോളിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള തടസ്സം നീക്കാനും ആവശ്യമായിടത്ത് പുതിയ ഹോളുകള്‍ നിർമിക്കാനും മാന്‍ഹോളുകളില്‍ തടസ്സമില്ലെന്ന് ഉറപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ മുഖേന സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. മുല്ലശ്ശേരി കനാലിന്‍റെ നവീകരണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തതാണ് എം.ജി റോഡ്, സൗത്ത്, കാരിക്കാമുറി, കെ.എസ്.ആര്‍.ടി.സി കമ്മട്ടിപ്പാടം പ്രദേശങ്ങളെ വെള്ളത്തിലാഴ്ത്താന്‍ കാരണമെന്ന് യോഗം വിലയിരുത്തി. അഗ്നിരക്ഷാ സേനയുടെ കൈവശമുള്ള പമ്പ് ഉപയോഗിച്ച് മുല്ലശ്ശേരി കനാലിന്‍റെ കിഴക്കേ അറ്റത്തുനിന്ന് 330 മീറ്റര്‍ പടിഞ്ഞാറേക്ക് മാറി കായലിലേക്ക് ജലം ഒഴുകി പോകും വിധത്തില്‍ സ്ലോപ് ലഭിക്കുന്നിടം വരെ പമ്പിങ് നടത്താന്‍ ആവശ്യമായ താൽക്കാലിക സജ്ജീകരണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. EC REVIEW MEETING മേയറുടെ ചേംബറിൽ ചേർന്ന അവലോകന യോഗം add on lead
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.