റോട്ടറി-സണ്‍റൈസ് സേവ് ലങ് സേവ് ലൈഫ് പദ്ധതി ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി: കാക്കനാട് സണ്‍റൈസ് ആശുപത്രി റോട്ടറി ക്ലബ് കോഴിക്കോടിന്‍റെ സഹകരണത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന റോട്ടറി-സണ്‍റൈസ് സേവ് ലങ് സേവ് ലൈഫ് പദ്ധതി ബുധനാഴ്ച വൈകീട്ട് 4.30ന് ആശുപത്രി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ അധ്യക്ഷത വഹിക്കും. ഉമ തോമസ് എം.എല്‍.എ, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്സൻ അജിത തങ്കപ്പന്‍, ആശുപത്രി ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്‌മാന്‍, മാനേജിങ് ഡയറക്ടര്‍ പര്‍വീണ്‍ ഹഫീസ്, തൊറാസിക് സര്‍ജനും കോഴിക്കോട് റോട്ടറി ക്ലബ് പ്രസിഡന്‍റുമായ ഡോ.നാസര്‍ യൂസഫ്, കോഴിക്കോട് റോട്ടറി ഗവര്‍ണര്‍ രാജേഷ് സുഭാഷ് എന്നിവരും പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.