പാരാ ലീഗൽ വളന്‍റിയർ: അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേര‍ള സ്റ്റേറ്റ് ലീഗൽ സർവിസസ് അതോറിറ്റിയുടെ കീഴിൽ സന്നദ്ധ സേവനത്തിനായി പാരാലീഗൽ വളന്‍റിയർമാരുടെ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കണയന്നൂർ താലൂക്കിന്‍റെ പരിധിയിൽ താമസിക്കുന്നവരായിരിക്കണം. മിനിമം യോഗ്യത എസ്‌.എസ്‌.എൽ.സി. സാമൂഹിക സേവനരംഗത്ത് പ്രവർത്തിച്ച്​ മുൻപരിചയം ഉള്ളവർക്കും ബിരുദധാരികൾക്കും പ്രത്യേക പരിഗണന. സർവിസിൽനിന്ന്​ വിരമിച്ച അധ്യാപകർ, ജീവനക്കാർ, വിവിധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾ (നിയമം, എം.എസ്.ഡബ്ല്യു), സേവന മേഖലകളിൽ പ്രവർത്തിക്കുന്നവർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർക്കും അപേക്ഷിക്കാം. ബയോ ഡേറ്റയും സർട്ടിഫിക്കറ്റിന്‍റെ കോപ്പികളും സഹിതം ചെയർമാൻ, താലൂക്ക് ലീഗൽ സർവിസസ് അതോറിറ്റി, എ.ഡി.ആർ സെന്‍റർ, കലൂർ വിലാസത്തിലോ നേരിട്ടോ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 17. തെരഞ്ഞെടുക്കുന്ന അപേക്ഷകർക്ക് പ്രത്യേക പരിശീലനവും ഓണറേറിയവും നൽകുമെന്ന് എറണാകുളം ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.